ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുത്; ഇ.ഡിയോട് കോടതി


ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റിനോട്​ പാട്യാല കോടതി. കേസില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സമയം വേണമെന്ന് എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചത്. തുടര്‍നടപടികള്‍ക്കായി കേസ് ജൂലൈ 10 ലേക്ക് മാറ്റി. ആ ദിവസം തന്നെയാണ് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് കോടതി ചിദംബരത്തിന്‍റെ അറസ്റ്റ് തടയുന്നത്.


മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡിയോട് നിര്‍ദേശിച്ചിരുന്നു. കാര്‍ത്തി ചിദംബരം പ്രതിയായ എയര്‍സെല്‍ -മാക്​സിസ്​ ​കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റ്​ തടയണമെന്നാവശ്യപ്പെട്ടാണ്​ ചിദംബരം കോടതിയെ​ സമീപിച്ചത്​.


യു.പി.എ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവില്‍ നടന്ന എയര്‍സെല്‍- മാക്​സിസ്​ ഇടപാടിന്​ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട്​ അനുമതി നല്‍കിയതാണ് എന്‍ഫോഴ്​സ്​മന്റെ്‌​​ ഡയറക്ടറേറ്റ്​ അന്വേഷിക്കുന്നത്​.

ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട്​ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തിരുന്നു. മൗറീഷ്യസിലെ ഗ്ലോബല്‍ കമ്മ്യുണിക്കേഷന്‍ സര്‍വീസിന്റെ​​ കീഴിലുള്ള മാക്​സിസ്​ എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന്​ അനുമതി ആവശ്യപ്പെട്ടു​െവന്നാണ്​ സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്​. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്​ വിദേശ നിക്ഷേപത്തിന്​ അനുമതി നല്‍കേണ്ടത്​. എന്നാല്‍ ഇവിടെ ധനമന്ത്രി നേരിട്ട്​ അനുമതി നല്‍കി. അനുമതി ലഭിച്ച ഉടന്‍ എയര്‍സെല്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്ബനിക്ക്​ 26 ലക്ഷം രൂപ നല്‍കിയെന്നുമാണ്​ സി.ബി.ഐയു​െട ആരോപണം.



Sharing is Caring