ചിത്രയ്ക്ക് സാമ്പത്തിക സഹായവും വിനീതിന് ജോലിയും പ്രഖ്യാപിച്ചു


സര്‍ക്കാര്‍ പിയു ചിത്രയ്ക്ക് സാമ്പത്തിക സഹായവും സി.കെ വിനീതിന് ധനസഹായവും പ്രഖ്യാപിച്ചു.
കായിതാരം പിയു ചിത്രയ്ക്ക് പരിശീലനത്തിന് മാസം 25,000 രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ചിത്രയുടെ ജോലി വേണമെന്നാവശ്യം പരിഗണിച്ചാണ് മാസം 10, 000 രൂപയും ദിവസേന 500 രൂപ ബത്തയും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീന്‍ ചിത്രയുടെ വസതിയില്‍ എത്തിയപ്പോള്‍ പോഷകാഹാര കുറവും കുടുംബത്തെ സഹായിക്കാന്‍ ഒരു ജോലിയും ചിത്ര ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നു.
ഫുട്‌ബോള്‍ താരം സികെ വിനീതിന് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാനും സര്‍ക്കാര്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. കായിക മേഖലയിലെ പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അതില്‍ സന്തോഷമുണ്ടെന്നും സി.കെ വിനീത് പ്രതികരിച്ചു. എജീസ് ഓഫീസില്‍ നിന്ന് സികെ വിനീതിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്.




Sharing is Caring