ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു


കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


ഹൃദ്രോഗവും ശ്വാസതടസവും മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞയാഴ്ച എംടിയെ തീവ്രപരിചന വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എംടി വാസുദേവൻ നായരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളില്‍ എംടിയെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ ആരോഗ്യസ്ഥിതി ആരാഞ്ഞു.




Sharing is Caring