ചാലക്കുടിക്കാരന്‍ ചങ്ങാതി സൂപ്പര്‍ഹിറ്റ് !!!


അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം രേഖപ്പെടുത്തുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. കലാഭവന്‍ മണിയെന്ന നടന്റെ തെങ്ങുകയറ്റത്തൊഴിലാളിയായുള്ളത് മുതല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയും മരണവുമെല്ലാം ചിത്രത്തില്‍ മനോഹരമായി അദ്ദേഹത്തിന്റെ ഗുരു വിനയന്‍ ചിത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ മണിയായി സെന്തില്‍ കൃഷ്ണ എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തിയേറ്ററുകളില്‍ നിന്ന് കരഞ്ഞ് സെന്തിലിനെ കെട്ടിപ്പിടിക്കുന്നു ആരാധകരുടെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലാവുന്നു.ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിട്ടാണ് ചിത്രം മുന്നേറുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും കോര്‍ത്തിണക്കിയ ഗാനം പുറത്തുവന്നിട്ടുണ്ട്. പാട്ടുകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്.


രാജാമണിയാണ് കലാഭവന്‍ മണിയായി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ഉടനെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസ് കഴിഞ്ഞു മൂന്ന് ദിവസം കൊണ്ട് തന്നെ കേരളത്തില്‍ മാത്രമായി നേടിയ കളക്ഷന്‍ 2.1കോടി രൂപ കവിഞ്ഞു എന്നാണു. കേരളത്തിന്റെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിത കഥ ആയതുകൊണ്ടും വിനയന്റെ പകരം വയ്ക്കുവാനാകാത്ത സംവിധാനം കൊണ്ടും കൂടാതെ സെന്തില്‍ കൃഷ്ണയുടെ ജീവിതഗന്ധിയായ അവതരണ ശൈലികൊണ്ടും കേരളിയരുടെ കണ്ണ് നനച്ച ഒരു നല്ല ചിത്രം എന്നതിന് മറ്റൊരു സൂചനകൂടിയാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നത്.




Sharing is Caring