ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം. ക്യാമ്ബ് നൗവില്‍ നടന്ന സെല്‍റ്റിക്കിനെതിരായ മത്സരത്തില്‍ ചാമ്ബ്യന്‍സ് ലീഗിലെ ആറാം ഹാട്രിക് നേടിയ മെസ്സി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ മറികടന്നാണ് ഒന്നാമതെത്തിയത്.
ബാഴ്സലോണയ്ക്ക് വേണ്ടിയാണ് മെസ്സി ആറു ഹാട്രികും നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനും ഹാട്രിക് നേടിയ ക്രിസ്റ്റ്യാനൊയുടെ അക്കൗണ്ടില്‍ അഞ്ച് ഹാട്രിക് ഗോളുകളാണുള്ളത്.













