ചരക്ക്‌സേവന നികുതി ഘടന പ്രഖ്യാപിച്ചു : ഭക്ഷ്യധാന്യങ്ങള്‍ക്ക് ജി.എസ്.ടിയില്ല


ചരക്കുസേവന നികുതി ഘടന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും ഏറ്റവു കൂടിയത് 28 ശതമാനവുമാണ്.


വിവിധ വസ്തുക്കള്‍ക്ക് നാലു സ്ലാബുകളിലായാണ് നികുതി ഘടന. നാലു സ്ലാബുകളിലായി 5, 12, 18, 28 ശതമാനമാണ് നികുതിനിരക്ക്.


12 മുതല്‍ 18 ശതമാനംവരെയാണ് അടിസ്ഥാന നികുതി. ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതി ഈടാക്കില്ലെന്നും അരുണ്‍ ജയ്റ്റിലി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനമെടുത്തത്.

ആഡംബര വസ്തുക്കള്‍ക്കാണ് കൂടിയ നികുതിയായ 28 ശതമാനം ഈടാക്കുന്നത്.എന്നാല്‍ അടിസ്ഥാന വസ്തുക്കള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കുന്നത്.

ആഡംബര വസ്തുക്കള്‍ക്കും ശീതള പാനീയങ്ങള്‍ക്കും സെസ് ഉള്‍പടെ 40 ശതമാനമാകും നികുതി നിരക്ക്.സേവന നികുതിയില്‍ 15 ശതമാനം മുതല്‍ 18 ശതമാനം വരെ ഉയരും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ജി.എസ്.ടി നികുതി ഘടന പാസ്സാക്കിയെടുക്കുക. പുതിയ നികുതി നിരക്ക് അടുത്ത വര്‍ഷം ഏപ്രീല്‍ ഒന്നുമുതലാണ് നിലവില്‍ വരിക.

സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നികുതി ഘടന ഇല്ലാതാവുന്നതോടെ ഇന്ത്യ മുഴുവന്‍ ഒറ്റ മാര്‍ക്കറ്റ് എന്നതിലേക്ക് മാറും . ചരക്ക് നികുതി ഏകികരിക്കുന്നതിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടാവുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

അവശ്യ ഭക്ഷ്യധാന്യങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് സാധരണ ജനവിഭാഗങ്ങള്‍ക്ക് ഏറെ സഹായകമാണ്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് നിലവലെ ജി.എസ്.ടി ഘടനയനുസരിച്ച് വിലകുറയും.



Sharing is Caring