ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു


കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്തു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത്.


ഇന്ന് രാവിലെ 7.45നാണ് എംസി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ മറികടക്കുന്നതിനിടയില്‍ തട്ടി വീഴ്ത്തുകയായിരുന്നു.കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷം എന്‍നീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്




Sharing is Caring