ഗ്യാ​സ് ബ​ലൂ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്


രാ​ജ്കോ​ട്ട്: ഗ്യാ​സ് ബ​ലൂ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ തി​ര​ക്കേ​റി​യ മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡിേ​യോ ദൃ​ശ്യ​ങ്ങ​ള്‍ വാര്‍ത്താ ഏജന്‍സിയായ എ​എ​ന്‍​ഐ പു​റ​ത്തു​വി​ടുകയും ചെയ്തു.


നി​ര​വ​ധി കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും മാര്‍ക്കറ്റിലൂടെ നടന്നു നീ​ങ്ങവെയാണ് സംഭവമുണ്ടായത്. ബ​ലൂ​ണ്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ കൈ​യി​ലി​രു​ന്ന ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ തീ​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.




Sharing is Caring