രാജ്കോട്ട്: ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ രാജ്കോട്ടില്‍ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. അപകടത്തിന്റെ വീഡിേയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തു.
നിരവധി കുട്ടികളും മുതിര്‍ന്നവരും മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങവെയാണ് സംഭവമുണ്ടായത്. ബലൂണ്‍ കച്ചവടക്കാരന്റെ കൈയിലിരുന്ന ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീയുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.














