ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


പനാജി: പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാന്‍ഡോളിം ബീച്ച്‌ വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോള്‍. അതിനിടെയാണ് പനി പിടിപെട്ടത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്ന പരീക്കര്‍ സെപ്റ്റംബര്‍ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യവസതിയില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്ബും അദ്ദേഹം കാന്‍ഡോളിം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയാണ്.




Sharing is Caring