ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് കോടിയേരി


തൃശൂര്‍: ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നത് ഒരു വികസനവും അനുവദിക്കില്ലെന്ന തത്പര കക്ഷികളുടെ നിലപാട് മൂലമാണെന്നും, യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയിലിനെതിരെ സമരം ചെയ്തത് അന്നത്തെ സ്ഥലം ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ക്കെതിരെ ആയിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും, കേരളത്തിലെ വീടുകളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ വഴി എത്തിക്കാനുള്ളതാണ് വല്ലാര്‍പാടം പദ്ധതിയെന്നും, ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ ഗെയില്‍ നടപ്പാക്കണമെന്നും കോടിയേരി പറഞ്ഞു.




Sharing is Caring