ഗുജറാത്തില്‍നിന്ന്​ കേരളത്തിലേക്കുള്ള​ ആദ്യ ശ്രമിക്​ ട്രെയിന്‍ ബുധനാഴ്​ചയെത്തും


train

അഹമ്മദാബാദ്​: ഗുജറാത്തി​​െന്‍റ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ളവരുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്​ ട്രെയിന്‍ ബുധനാഴ്​ചയെത്തും. ചൊവ്വാഴ്​ച പുലര്‍ച്ച 12.30ന്​ രാജ്​കോട്ടില്‍നിന്ന്​ പുറപ്പെടുന്ന രാജ്​കോട്ട്​- തിരുവനന്തപുരം ശ്രമിക്​ എക്​സ്​​പ്രസ്​ ബുധനാഴ്​ച വൈകീട്ട്​ 6.25ന്​ തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്​ച പുലര്‍ച്ചെ 4.25ന്​ അഹമ്മദാബാദ്, രാവിലെ 6.30ന്​ വഡോദര, രാവിലെ 8.40ന്​ സൂറത്ത്​ എന്നിവിടങ്ങളില്‍നിന്ന്​ മലയാളികളുമായി യാത്ര തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്​ച രാവിലെ 11.15 ന്​ കോഴിക്കോടെത്തും. ഉച്ചക്ക്​-2.05ന്​ ആലുവയിലെത്തുന്ന ട്രെയിനിന്​ പിന്നീട്​ തിരുവനന്തപുരത്ത്​ മാത്രമേ സ്​റ്റോപ്​ ഉള്ളൂ.


നേരത്തെ പലകാരണങ്ങളാല്‍ മൂന്നു തവണ ഇൗ ട്രെയിനി​​െന്‍റ യാത്ര റദ്ദാക്കിയിരുന്നു​. റെഡ്​സോണ്‍ ആയ അഹമ്മദാബാദ്​ ഒഴിവാക്കി ട്രെയിന്‍ സര്‍വിസ്​ നടത്താന്‍ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ശനിയാഴ്​ച പുറപ്പെടാനിരുന്ന ട്രെയിന്‍ അവസാന നിമിഷം ചൊവ്വാഴ്​ചയിലേക്ക്​ മാറ്റുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ട്രെയിനിന്​ വാപി​യിലും സ്​റ്റോപ്പ്​ അനുവദിച്ചിരുന്നു. എന്നാല്‍, പുതിയ ട്രെയിനിന്​ അഹമ്മദാബാദ്​ സ്​റ്റോപ്പ്​ ഉള്‍പ്പെടുത്തിയപ്പോള്‍ വാപി സ്​റ്റേഷന്‍ ഒഴിവാക്കി.




Sharing is Caring