ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്‌നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളും ഇന്ന് ഗാന്ധിനഗറില്‍ നടക്കും.
രാവിലെ 10.30ന് ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീ കമലത്തിലാണ് യോഗം. കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗ്, ബി.എസ്. യെദ്യൂരപ്പ, അര്‍ജ്ജുന്‍ മുണ്ട തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളിലേക്കും പാര്‍ട്ടി നേതൃത്വം ഇന്ന് തന്നെ കടക്കും.














