ഗുജറാത്തില്‍ ചാന്ദിപ്പുര വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി


ഗുജറാത്തില്‍ ചാന്ദിപ്പുര വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് രണ്ടു മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.35 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് വിവരം.


അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. വൈറസ് പടരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച്‌ ചർച്ച ചെയ്തു.


പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ നിർദേശം നല്‍കി. വൈറസിനെക്കുറിച്ച്‌ പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. സമ്ബർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചാന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



Sharing is Caring