ഗന്ദക് ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍


ന്യൂഡല്‍ഹി :ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കിയതിന് പിന്നാലെ നേപ്പാള്‍ – ബിഹാര്‍ അതിര്‍ത്തിയിലുള്ള ഗന്ദക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ തടഞ്ഞ് നേപ്പാളിന്റെ പ്രകോപനം. മഴക്കാലം മുന്നില്‍ കണ്ട് ഡാമില്‍ ബിഹാര്‍ സര്‍ക്കാര്‍ നടത്തി വന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ പൊലീസ് തടഞ്ഞത്. ഇതോടെ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.


700 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാളുമായി ബിഹാര്‍ പങ്കുവയ്ക്കുന്നത്. ഇതില്‍ നേപ്പാളില്‍ ഉത്ഭവിച്ച്‌ ബിഹാറിലൂടെ ഒഴുകുന്ന ലാല്‍ ബേക്കനി നദിയിലെ വെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗന്ദക് ഡാമും ഉള്‍പ്പെടുന്നു. എല്ലാ വര്‍ഷവും മഴക്കാലത്തിന് മുന്‍പ് ഇവിടെ ബിഹാര്‍ അറ്റകുറ്റ പണികള്‍ നടത്താറുണ്ട്. ഇതുവരെയും നേപ്പാള്‍ തടസമുണ്ടാക്കിയിട്ടില്ല.


ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കിയതിന് പിന്നാലെ കഴിഞ്ഞ 12ന് ബിഹാര്‍ പൊലീസിന് നേരെ നേപ്പാള്‍ പൊലീസ് അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

വാല്‍മീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതില്‍ 19എണ്ണം നേപ്പാളിലാണ്. അവര്‍ അവിടെ ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്, മുന്‍പ് ഇങ്ങനെയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് അവിടെയെത്തി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും.സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും



Sharing is Caring