അങ്കാറ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന്ആവശ്യപ്പെടുമെന്നു തുര്‍ക്കി വിദേശമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസല്‍സില്‍ നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖഷോഗി വധവുമായി ബന്ധപ്പെട്ട രണ്ടു സൗദി പൗരന്മാര്ക്ക് എതിരേ ഈസ്റ്റാംബൂളിലെ ചീഫ് പ്രോസിക്യൂട്ടര്‍ ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു . സൗദിയില്‍ നേരത്തെ അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നു നേരത്തെ സൗദി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു. മൃതദേഹം കിട്ടിയിട്ടില്ല. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ആസിഡില്‍ ലയിപ്പിച്ചുവെന്ന് ആരോപണമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി.














