ബംഗളൂരു: കര്‍ണാടകയില്‍ 105 പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,710 ആയി. 588 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 41 പേര്‍ക്കാണ് സംസ്ഥാനത്ത് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച 105 പേരില്‍ 84 പേരും മഹാരാഷ്ട്രയില്‍ നിന്നും മടങ്ങിയെത്തിയവരാണ്. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.














