പാറ്റ്ന: ബിഹാറിലെ പാറ്റ്നയില്‍ കരാട്ടെ പഠിക്കാനെത്തിയ മൂന്ന് വയസുകാരിയെ അധ്യാപകന് മാനഭംഗപ്പെടുത്തി. പാറ്റ്ന കുര്‍ജി സ്വദേശിയായ മുകേഷ് കുമാറാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ദിഹ പോലീസ് സ്റ്റേഷന് പരിധിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു പോലീസ് പ്രതിയെ പിടികൂടി. സംഭവത്തില്‍ കേസ് പുരോഗമിച്ചുവരികയാണെന്ന് എസ്എച്ച്ഒ രഘുനാഥ് പ്രസാദ് പറഞ്ഞു.














