കർണാടകയിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്ന് വീണു


ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറില്‍ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്ന് വീണു. അപകടത്തിൽ പെട്ടത് കിരൺ എന്ന ജെറ്റ് വിമാനമാണ് . പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.


വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.തേജ് പാൽ, ഭൂമിക എന്നീ പൈലറ്റുമാർ മാത്രമാണ് അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്നത്.


പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Sharing is Caring