ക്ലിയര്‍ ഹിസ്റ്ററി ടൂള്‍; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്


വീണ്ടും പുതിയ ഒരു ഫീച്ചറുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നു. ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. സേര്‍ച്ച്‌ ഹിസ്റ്ററിയും ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചര്‍.


ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്. സുക്കര്‍ബര്‍ഗ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്. ഫേസ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം അവതരിപ്പിക്കും.


ഈ പുതിയ സംവിധാനം ഉപയോഗിച്ചു തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി മായ്ചുകളയാന്‍ ഉപയോക്താക്കള്‍ക്കാകുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. കേംബ്രിജ് അനലിറ്റിക്ക, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റം വരുത്താന്‍ സുക്കര്‍ബര്‍ഗ് ഒരുങ്ങുന്നത്.



Sharing is Caring