കൊച്ചിയില്‍ ആക്രമണത്തിനിരയായ പ്രമുഖ യുവനടിക്കെതിരെ ആക്ഷേപ പരാമര്‍ശങ്ങളുമായി പി.സി. ജോര്‍ജ് എംഎല്‍എ.
അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്ന് പി.സി. ജോര്‍ജ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നിര്‍ഭയയെക്കാള്‍ ക്രൂരമായ പീഡനമാണു നടിക്കുനേരെ നടന്നതെന്നാണു പറയുന്നത്. എങ്കില്‍ പിറ്റേന്നുതന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ പോയത് എങ്ങനെയാണ്. കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്നതു പുരുഷ പീഡനമാണ്. കേസില്‍ തെളിവ് നല്കാന് താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.













