കോ​​ഹ്‌​ലി​​യെ കു​​ടു​​ക്കാ​​ന്‍ പേ​​സ​​ര്‍​​മാ​​ര്‍​​ക്കു ക​​ഴി​​യും: പെ​​യ്ന്‍


ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ മെ​​രു​​ക്കാ​​ന്‍ ക​​ഴി​​വു​​ള്ള പേ​​സ് ബൗ​​ള​​ര്‍​​മാ​​ര്‍ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​ണ്ടെ​​ന്ന് ടിം ​​പെ​​യ്ന്‍. വ്യാ​​ഴാ​​ഴ്ച ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് പെ​​യ്നി​​ന്‍റെ ഈ ​​അ​​വ​​കാ​​ശ​​വാ​​ദം. പേ​​സ​​ര്‍​​മാ​​ര്‍ അ​​വ​​രു​​ടെ ഫോം ​​ക​​ണ്ടെ​​ത്തി​​യാ​​ല്‍ കോ​​ഹ്‌​ലി ​വി​​ഷ​​മി​​ക്കും- ഓ​​സീ​​സ് ക്യാ​​പ്റ്റ​​ന്‍ പ​​റ​​ഞ്ഞു. ഇം​​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സ്കോ​​റിം​​ഗി​​ന്‍റെ സി​​രാ​​കേ​​ന്ദ്രം കോ​​ഹ്‌​ലി​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​നെ നി​​ശ​​ബ്ദ​​മാ​​ക്കി​​യാ​​ല്‍ ഇ​​ന്ത്യ​​യെ ചു​​രു​​ട്ടി​​ക്കെ​​ട്ടാ​​മെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു.
ക​​ള​​ത്തി​​ലെ പ്ര​​ക​​ട​​നം മാ​​ത്ര​​മ​​ല്ല മാ​​ന്യ​​ത​​യും ഒ​​ന്നി​​ച്ചു​​കൊ​​ണ്ടു​​പോ​​ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി ഓ​​സീ​​സ് പ​​രി​​ശീ​​ല​​ക​​ന്‍ ജ​​സ്റ്റി​​ന്‍ ലാം​​ഗ​​റും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ല്‍ പ​​ന്ത് ചു​​ര​​ണ്ട​​ല്‍ വി​​വാ​​ദ​​ത്തി​​ലാ​​യ ഓ​​സീ​​സ് താ​​ര​​ങ്ങ​​ള്‍ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് വ​​രു​​ത്തി​​വ​​ച്ച ദു​​ഷ്പേ​​രു സൂ​​ചി​​പ്പി​​ച്ചാ​​യി​​രു​​ന്നു ലാം​​ഗ​​റി​​ന്‍റെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം.




Sharing is Caring