ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗ് അമേരിക്കന്‍ യുവതാരം ടൈലര്‍ ആഡംസിനെ സ്വന്തമാക്കി. 2023 വരെയുള്ള കരാറിലാണ് 19 കാരനായ യുവതാരം ജര്‍മ്മനിയില്‍ എത്തുന്നത്. ജനുവരിയില്‍ ട്രന്‍സ്ഫെര്‍ വിന്‍ഡോ തുറക്കുമ്ബോളായിരിക്കും ട്രാന്‍സ്ഫര്‍ ഒഫീഷ്യലാകുക. ആര്‍ ബി ലെപ്‌സിഗില്‍ പതിനാലാം നമ്ബര്‍ ജേഴ്‌സിയായിരിക്കും യുവ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അണിയുക.
മേജര്‍ ലീഗ് സോക്കര്‍ ടീമായ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സില്‍ നിന്നുമാണ് താരം ലെപ്‌സിഗില്‍ എത്തുന്നത്. അമേരിക്കന്‍ ദേശീയ ടീമിന് വേണ്ടി എട്ടു മത്സരങ്ങളില്‍ ടൈലര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ബുണ്ടസ് ലീഗയില്‍ ദേശീയ ടീമിലെ സഹ താരങ്ങളായ പുളിസിക്കും (ഡോര്‍ട്ട്മുണ്ട്) വെസ്റ്റന്‍ മക്‌കെന്നിയുമുണ്ട്(ഷാല്‍കെ).














