കോഴിക്കോട്: കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാര്‍ഡുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.
ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകളാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചത്. പുറമേരി, വടകര പുതിയങ്ങാടി മീന്‍ മാര്‍ക്കറ്റുകള്‍ പൂട്ടാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.














