കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പം;കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല:ദീപ്തി മേരി വര്‍ഗീസ്


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം മുതൽ പാർട്ടി എടുത്ത നിലപാട് സുതാര്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പമാണെന്നും ദീപ്തി പറഞ്ഞു. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്നതാണ് പാർട്ടിനയം.


ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നതിൽ കോൺഗ്രസ് ഒറ്റകെട്ടാണെന്നും ദീപ്തി വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ വരും മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് പ്രധാനതീരുമാനം വരുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.




Sharing is Caring