കോൺഗ്രസിനെ വിമർശിച്ച് പാർട്ടി വിട്ട എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്


കോൺഗ്രസിനെ വിമർശിച്ച് പാർട്ടിയിൽ നിന്നും പുറത്തുവന്ന എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അംഗത്വം സ്വീകരിക്കുക.


തിരുവനന്തപുരത്തുള്ള ഷാനിബ് സിപിഐഎം നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഷാനിബ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടുന്ന കാഴ്ചയും നമ്മൾ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്.


തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ്. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. ഒരു സാധാരണ കോൺഗ്രസുക്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ് എ കെ ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചു.



Sharing is Caring