ഡല്‍ഹി : ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി പോലീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയാണ് മരിച്ചത്. 62 വയസായിരുന്നു.കോട്ടയം ചിങ്ങവനം സ്വദേശിയാണ്.
ഡല്‍ഹി ഉത്തംനഗറിലെ ജീവന്‍ പാര്‍ക്കിലായിരുന്നു താമസം. കഴിഞ്ഞ ഏതാനും ദിവസമായി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി














