കോഴിക്കോട് പട്ടാപ്പകൽ പെൺകുട്ടിയെ കയറിപ്പിടിച്ച വെള്ളയിൽ സ്വദേശി ജംഷീദ് പോലീസ് പിടിയിൽ


കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിൽ പ്രതി ജംഷീദ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശി ജംഷീദിനെ കൊയിലാണ്ടിയിൽ വച്ചാണ് പിടികൂടിയത്. നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


രണ്ടു ദിവസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയത്. പെൺകുട്ടിയെ ഇയാൾ കയറിപ്പിടിക്കുന്നതും പെൺകുട്ടി ബഹളം വച്ചതിനെ തുടർന്നു ഇയാൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടടുത്ത സി സി ടി വി യിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.


വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 354ആം വകുപ്പ് പ്രകാരം ആണ് കേസ്.



Sharing is Caring