കോര്‍പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടി; ടിവി പരസ്യത്തില്‍ ബി.ജെ.പി ഒന്നാമത്


നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ടി.വി പരസ്യം നല്‍കുന്നതില്‍ ബി.ജെ.പി ഒന്നാമത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഈ വിവരം.


കോര്‍പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടിയാണ് ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നതാണെന്നാണ് ബാര്‍ക്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ട്രിവാഗോ, ഡെറ്റോള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബി.ജെ.പിയുടെ പരസ്യങ്ങള്‍ക്ക് പിന്നിലാണ്. നവംബര്‍ പത്തുമുതല്‍ പതിനാറ് വരെ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണിത്.


കോണ്‍ഗ്രസിന് ആദ്യ പത്തില്‍ പോലും സ്ഥാനമില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

അതേസമയം ബി.ജെ.പിയുടെ ടി.വി പ്രചരണ തന്ത്രത്തെ പറ്റി പ്രതികരിക്കാന്‍ ബി.ജെ.പി മീഡിയാ സെല്‍ നേതാവ് അനില്‍ ബലൂനി തയ്യാറായിട്ടില്ല.



Sharing is Caring