റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ പിടിയിലായതായി റിപ്പോര്‍ട്ട് . എം.എല്‍.എയുടെ മകന്‍ ഷബീര്‍.ടി.പി മരുമകന്‍ ഷബീര്‍ വായോളി എന്നിവരാണ് പിടിയിലായത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.
നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എല്‍.എയ്‌ക്കെതിരെ നിരവധി ആരോപണള്‍ ഉയര്‍ന്നിരുന്നു. എം.എല്‍.എ ഉപയോഗിക്കുന്ന കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നല്‍കിയതെന്നായിരുന്നു ആരോപണം.














