കോപ്പ അമേരിക്ക: മെക്‌സികോ- വെനസ്വേല മത്സരം സമനിലയില്‍, ഇരുടീമും ക്വാര്‍ട്ടറില്‍


കോപ്പ അമേരിക്ക ഫുട്ബാള്‍ ഗ്രൂപ്പ് സി മത്സരത്തില്‍ മെക്‌സികോ- വെനസ്വേല മത്സരം സമനിലയില്‍. ഓരോ ഗോളുകള്‍ നേടിയ ഇരുടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും ഏഴുവീതം പോയിന്റുകളാണ് നേടിയത്. ഗോള്‍ ശരാശരിയില്‍ മെക്‌സികോ ഗ്രൂപ്പ് ചാമ്പ്യന്മാരായി.


മല്‍സരത്തിന്റെ ഏറിയ പങ്കും ലീഡ് നിലനിര്‍ത്തിയ വെനസ്വേല, അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് മെക്‌സകോയോട് സമനില വഴങ്ങിയത്. പത്താം മിനിറ്റില്‍ മിനിറ്റില്‍ ജോസ് വെലസ്‌ക്വസ് മികച്ചൊരു ഗോളിലൂടെ വെനസ്വേലയ്ക്ക് ലീഡ് സമ്മാനിച്ചെങ്കിലും 80-ാം മിനിറ്റില്‍ ജീസസ് കൊറോണ നേടിയ ഗോളില്‍ മെക്‌സിക്കോ സമനില പിടിച്ചു.


അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിയോ പാനമയോ ആയിരിക്കും ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ എതിരാളികള്‍. വെനസ്വേലയ്ക്ക് കരുത്തരായ അര്‍ജന്റീന ക്വാര്‍ട്ടറില്‍ എതിരാളികളാകാനാണ് സാധ്യത.



Sharing is Caring