കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ട് ഇരിക്കുന്നു. മാര്‍ത്തമോ ചെറിയ പള്ളിയില്‍ കയറാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്ബാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
പളളിയില്‍ കയറും നിലപാടില്‍ മാറ്റമില്ല എന്ന് വൈദികന്‍ തോമസ് പോള്‍ റമ്ബാന്‍ ഉറച്ചു നില്‍ക്കുകയാണ്.ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് ആയിരക്കണക്കിനു വിശ്വാസികള്‍ പള്ളിമുറ്റത്ത് നിലയുറപ്പിച്ചു.വൈദികനു സുരക്ഷയൊരുക്കി പോലീസും ചറ്റുമുണ്ട്.














