ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണഞ്ചേരി ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.













