കോണ്‍ഗ്രസ് പ്ലീനറി 84-ാം സമ്മേളനത്തിന് തു​ട​ക്ക​മാ​യി


ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി​യു​ടെ സ​ന്പൂ​ര്‍​ണ സ​മ്മേ​ള​ന​ത്തി​ന്(​പ്ലീ​ന​റി) ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. എ​ഐ​സി​സി​യു​ടെ 84-ാം സ​മ്മേ​ള​ന​മാ​ണി​ത്.


വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. ക​ര്‍​ണാ​ട​ക, രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ള​ട​ക്ക​മു​ള്ള നാ​ല് പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കും. എ​ഐ​സി​സി അം​ഗ​ങ്ങ​ളും പി​സി​സി അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ 13,000 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.




Sharing is Caring