കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ


ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ. ഒരു എംഎല്‍എമാരും പോകില്ലെന്നും സിദ്ദരാമയ്യ വിശദമാക്കി. അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ വിശദമാക്കി.


എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.


സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് കര്‍ണാടകം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ആണേോ ഗവര്‍ണര്‍ ക്ഷണിക്കുന്നത് എന്നാണ് ഉറ്റുനോക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കം ആലോചിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.



Sharing is Caring