കോണ്‍ഗ്രസ് നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഈ മാസം 4ന് നീലേശ്വരം കരുവാച്ചേരിയിൽ വെച്ചാണ് കാറപകടം ഉണ്ടായത്.
പരുക്കേറ്റ് ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ശ്വാസതടസത്തെത്തുർന്ന് 16 നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

1987 ലാണ് കുഞ്ഞിക്കണ്ണന് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചു. കെ കരുണാകരന് ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ യുവജന പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട് റഷ്യൻ പര്യടനം നടത്തിയിരുന്നു.













