കോട്ടക്കല്‍: കോട്ടക്കല്‍ എസ്.ബി.ഐ ബ്രാഞ്ചിലെ 22 അക്കൗണ്ടുകളില്‍ ഒരു കോടിയോളം രൂപയുടെ അജ്ഞാത നിക്ഷേപം. ഓരോ എക്കൗണ്ടിലും 90 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് നിക്ഷേപിച്ചിരിക്കുന്നത്. സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ബാങ്ക് അന്വേഷണം തുടങ്ങി.
അജ്ഞാത നിക്ഷേപം വന്ന അക്കൗണ്ട് ഉടമകളായ 22 പേരും ആര്യവൈദ്യശാലയിലെ ജീവനക്കാരാണ്. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ശമ്പളം പിന്‍വലിക്കാനാകാതെ ആര്യവൈദ്യശാല ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്














