കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ടുകളിലേക്ക് കോടികളുടെ ഒഴുക്ക്; സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് എ​സ്ബി​ഐ


കോട്ടക്കല്‍: കോട്ടക്കല്‍ എസ്.ബി.ഐ ബ്രാഞ്ചിലെ 22 അക്കൗണ്ടുകളില്‍ ഒരു കോടിയോളം രൂപയുടെ അജ്ഞാത നിക്ഷേപം. ഓരോ എക്കൗണ്ടിലും 90 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് നിക്ഷേപിച്ചിരിക്കുന്നത്. സാങ്കേതിക പിഴവെന്നാണ്​ സംശയിക്കുന്നത്​. സംഭവത്തെ തുടര്‍ന്ന്​ അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌​ ബാങ്ക്​ അന്വേഷണം തുടങ്ങി.


അജ്​ഞാത നിക്ഷേപം വന്ന അക്കൗണ്ട്​ ഉടമകളായ 22 പേരും ആര്യവൈദ്യശാലയിലെ ജീവനക്കാരാണ്​. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ശമ്പളം പിന്‍വലിക്കാനാകാതെ ആര്യവൈദ്യശാല ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്




Sharing is Caring