കണ്ണൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതര്‍ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി കണ്ണൂരില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സജന് പാറയിലാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജോലി ചെയ്ത് സമ്ബാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് ഇദ്ദേഹം കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്ബറിന് അപേക്ഷ സമര്‍പ്പിച്ചു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കികളയയുകയായിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു . ഇതിനെതിരെ സജന് ഉന്നതല സംഘത്തിനു പരാതി നല്‍കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തുകയും ചെയ്തു . ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നു പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ സജീവന് ആരോപിച്ചു.അതേസമയം സ്വാഭാവിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം എടുത്തുവെന്നും അനുമതി വൈകിച്ചില്ല എന്നുമാണ് നഗരസഭയുടെ വിശദീകരണം. സജന് ഭാര്യയും രണ്ട് മക്കളുമുണ്ട്.













