കൊല്ലം:കൊല്ലത്ത് അനധികൃതമായി വിദേശമദ്യം വിറ്റ കേസിലെ പ്രതി റിമാന്റിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി മനുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മനുവിന് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റതായുള്ള ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മനുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു.
അടുത്തിടെ വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.














