ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു


ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചത്. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, സി.എസ്.സുജാത തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.


യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു.




Sharing is Caring