കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ റദ്ദാക്കി


കൊല്ലം നിയോജക മണ്ഡലത്തില്‍ നടക്കാനിരുന്ന യുഡിഎഫ് കണ്‍വെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ഘാടകന്‍.


മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷം കണ്‍വെന്‍ഷന്‍ നടത്തിയാല്‍ മതി എന്ന് ഒരു വിഭാഗം നിലപാട് എടുത്തതോടെയാണ് കണ്‍വെന്‍ഷന്‍ റദ്ദാക്കിയത്. സൂരജ് രവിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. കണ്‍വെന്‍ഷന്‍ റദ്ദാക്കിയെന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ പ്രതാപചന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.




Sharing is Caring