കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 22-20, 11-21,21-18.
കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിന്റെ തനിയാവർത്തനമാണ് സോളിൽ കണ്ടത്. റിയോ ഒളിംപിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയർന്ന സീഡുകാർ ഏറ്റുമുട്ടുന്നതും ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്നതുമായ ചാംപ്യൻഷിപ്പാണു സൂപ്പർ സീരീസ്. ഒളിംപിക്സും ലോകചാംപ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.














