കൊട്ടിയൂര്‍ പീഡനം; വിചാരണ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിഭാഗത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കേസിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് കന്യാസ്ത്രീകളും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.


അതേസമയം, കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ.തോമസ് തേരകം, സിസ്റ്റര്‍ ബെറ്റിയും നല്‍കിയ ഹര്‍ജിക്കൊപ്പം ഇവരുടെ ഹര്‍ജി പരിഗണിക്കും. മറ്റു പ്രതികളുടെ ആവാശ്യം നേരത്തെ കോടതി തള്ളിയിരുന്നു.


കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതിയായ ഫാ.റോബിന്‍ ജയിലിലാണ്. ഈ സംഭവം മൂടിവയ്ക്കുന്നതിന് സഹായിച്ചതിനാണ് വൈദികരും കന്യാസ്ത്രീകളും ആശുപത്രി അധികൃതരും അടക്കമുള്ളവര്‍ പ്രതികളായത്.



Sharing is Caring