നെടുമ്പാശ്ശേരി: കൊച്ചിയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 10 കോടി രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടിയത്. ണധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്സാണ്ടര്‍ (34) ആണ് കൊക്കെയിനുമായി പിടിയിലായത്.
ട്രോളി ബാഗില്‍ സോപ്പിന്റെ കവറില്‍ ഒളിപ്പിച്ചാണ് കൊെക്കയിന്‍ കടത്തിക്കൊണ്ടുവന്നത്. 12 സോപ്പുകവറുകളിലായാണ് രണ്ട് കിലോ കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കെത്തിയത്.














