കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, നിലമ്പൂര്‍ സ്വദേശി സുജാത തിരുവനന്തപുരം സ്വദേശി സിന്ധു, തുറവൂര്‍ സ്വദേശി ബിജു, കാലടി സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്.
മൊബൈല്‍ ഫോണിലൂടെ ആയിരുന്നു സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. ഇന്‍ഫോപാര്‍ക്ക് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പെണ്‍വാണിഭസംഘത്തെ പിടികൂടിയത്.













