കൊച്ചിന്‍ റിഫൈനറി വൈദ്യുത പ്ലാന്റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി സ്വദേശി അരുണ്‍ (34), മുളന്തുരുത്തി സ്വദേശി വേലായുധന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരുണിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

അറ്റകുറ്റപ്പണിക്കിടെ പ്ലാന്റിലുണ്ടായ സ്പാര്‍ക്കിംഗാണ് അപകടത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്ലാന്റ് അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.













