കൈലാസ മാനസരോവര്‍ യാത്ര കഴിഞ്ഞ്​ മടങ്ങവേ ശ്വാസംതടസം മൂലം മലയാളി മരിച്ചു


കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്ബൂതിരിപ്പാടി​​​െന്‍റ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം.


കാലാവസ്​ഥ അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ​നാട്ടിലേക്ക്​ എത്തിക്കാന്‍ സാധിക്കാതെ ൈചന അതിര്‍ത്തിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്​. തീര്‍ഥാടകരും നാട്ടിലെത്താന്‍ സാധിക്കാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്​.




Sharing is Caring