തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ തുരുമാനിച്ചത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ അനുമതിയോെട കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ സപീക്കര്‍ക്ക് ലഭിച്ച മൂന്നു പരാതികളില്‍ ഒന്നു മാത്രമാണ് ഉദ്യോഗസ്ഥര്‍ പൊലീസിന് ൈകമാറിയത്. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വിവേചനമുണ്ട്. വനിതാ എം.എല്‍.എമാരെ ആക്രമിച്ച പരാതിയിലടക്കം ഏകപക്ഷീയമായ നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന ഇ.പി ജയരാജെന്റ ചോദ്യത്തിന് എം.എല്‍.എമാര്‍ കോടതിയില്‍ നല്‍കിയ പരാതിയും അതിന് കോടതി നല്‍കിയ സ്റ്റേയും വി.ഡി സതീശന്‍ വിശദീകരിച്ചു. വിശദീകരണത്തിനിടെ സഭ്യേതര പരാമര്‍ശം ഉണ്ടായി എന്നും സതീശന്‍ വനിതാ അംഗങ്ങളെ അപമാനിക്കുകയാെണന്നും ചുണ്ടിക്കാട്ടി അവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പരാതിക്കാരിെലരാളായ ഇ.എസ് ബിജിമോള്‍ ആവശ്യപ്പെട്ടു. ഇത് സഭയില്‍ ബഹളത്തിനിടവെച്ചു.












