ന്യൂഡല്‍ഹി: ഡഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ മെയിലില്‍ ആണ് ഭീഷണി സന്ദേശം എത്തിയത്.
“നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. നിങ്ങള്‍ക്ക് എന്ത് സംരക്ഷണമാണ് അവള്‍ക്ക് നല്കാന് കഴിയുക’ എന്നാണ് മെയിലില്‍ ചോദിച്ചിരിക്കുന്നത്. ഈ മാസം ഒമ്ബതിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ ഹര്‍ഷിത കേജരിവാളിനു പോലീസ് സംരക്ഷണം നല്കി. കേസ് സൈബര്‍ സെല്ലിനു കൈമാറി.













